പെൻഷനേഴ്സ് യൂനിയൻ യൂനിറ്റ് സമ്മേളനം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) നേമം യൂനിറ്റ് സമ്മേളനം 18ന് രാവിലെ 10ന് വിനായക ഓഡിറ്റോറിയത്തിൽ നടക്കും. കൗൺസിലർ എം.ആർ. ഗോപൻ ഉദ്ഘാടനം ചെയ്യും. ജില്ല വൈസ്പ്രസിഡൻറ് ബി. അയ്യൻപെരുമാൾപിള്ള റിപ്പോർട്ട് അവതരിപ്പിക്കും. വിഴിഞ്ഞം യൂനിറ്റ് സമ്മേളനം ജനുവരി 25ന് രാവിലെ 10ന് വെങ്ങാനൂർ നീലകേശി കല്യാണമണ്ഡപത്തിൽ സാഹിത്യകാരൻ കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്യും. സംഘടനാ റിപ്പോർട്ട് ബി. അയ്യൻെപരുമാൾപിള്ള അവതരിപ്പിക്കും. പാപ്പനംകോട് യൂനിറ്റ് സമ്മേളനം ജനുവരി 29ന് രാവിലെ 10ന് ദർശന ഓഡിറ്റോറിയത്തിൽ കൗൺസിലർ എ. വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി ജി. അജയൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. തിരുവല്ലം യൂനിറ്റ് സമ്മേളനം ഫെബ്രുവരി നാലിന് രാവിലെ 10ന് മംഗല്യ ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി കെ. സദാശിവൻ നായർ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.