അഞ്ചാലുംമൂട്: അർബുദബാധിതനായ അനന്ദുവിന് ചികിത്സ ലഭിക്കണമെങ്കില്‍ സുമനസ്സുകള്‍ കനിയണം. പ്രാക്കുളം മാമ്പുഴ പട ിഞ്ഞാറ്റതില്‍ ബാലചന്ദ്രൻെറയും വത്സലയുടെയും മകന്‍ അനന്ദുവാണ് (22) മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് കാരുണ്യം തേടുന്നത്. തിരുവനന്തപുരം ആർ.സി.സിയിലെ ചികിത്സയിലാണിപ്പോള്‍. ജനുവരി 30നകം മജ്ജ മാറ്റിെവക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. കൂലിത്തൊഴിലാളിയായ ബാലചന്ദ്രൻെറ ഏകവരുമാനത്തിലാണ് കുടുംബം കഴിയുന്നത്. 10 ലക്ഷം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. സഹായം സ്വരൂപിക്കുന്നതിന് ഫെഡറല്‍ ബാങ്ക്, തൃക്കടവൂര്‍ ശാഖയിൽ 17610100087607 നമ്പർ അക്കൗണ്ട് തുറന്നു. ഐ.എഫ്.എസ്.സി: FDRL0001761. ഫോൺ: 9605858366.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.