പാറശ്ശാല: സംസ്ഥാനത്തിനകത്തും പുറത്തുനിന്നും വരുന്ന വാഹനങ്ങള്‍ പരിശോധിച്ച് കടത്തിവിടുന്ന ചെക്പോസ്റ്റുകളില്‍ ജീവനക്കാർക്കുള്ള സുരക്ഷാസംവിധാനങ്ങൾ അപര്യാപ്തമെന്ന് പരാതി. സംസ്ഥാന അതിര്‍ത്തിയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ചെക്പോസ്റ്റായ കളിയിക്കാവിളയില്‍ എ.എസ്.ഐയെ രണ്ടംഗസംഘം വെടിെവച്ചുകൊന്നതോടെ സംസ്ഥാനത്തെ വിവിധ ചെക്പോസ്റ്റുകളിലെ ജീവനക്കാർ ഭീതിയിലാണ്. കളിയിക്കാവിളയിൽ എക്‌സൈസിൻെറയും ആർ.ടി.ഒയുടെയും 20ഓളം ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള കെട്ടിടത്തിലാണ് കഴിയുന്നത്. പരിശോധനകള്‍ക്കായി വിളക്കുകളോ മറ്റ് പരിശോധന സംവിധാനമോ ഇല്ല. വാഹനത്തില്‍നിന്ന് അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായാല്‍ പ്രതിരോധിക്കാൻ ലാത്തിപോലും ഇല്ല. സംസ്ഥാനത്തേക്ക് എറ്റവും അധികം വാഹനങ്ങള്‍ കടന്നുവരുന്ന ചെക്പോസ്റ്റുകളില്‍ ഒന്നാണ് അമരവിള. കളിയിക്കാവിളയില്‍നിന്നും ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണിത്. പല ചെക്പോസ്റ്റുകളിലും ഉദ്യോഗസ്ഥര്‍ സ്വന്തംകൈയില്‍ നിന്നും മുടക്കിയാണ് ഇലക്ട്രിക് ലൈറ്റുകൾ വാങ്ങിയിട്ടുള്ളത്. പലതവണ ഉദ്യോഗസ്ഥര്‍ ആക്രമണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. സി.സി.ടി.വി കാമറകള്‍ മാത്രമാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള ഏക ആശ്വാസം. വാഹനങ്ങളുടെ വെള്ളിച്ചത്തില്‍ മറ്റു വാഹനങ്ങളുടെ നമ്പര്‍ കാമറകളില്‍ വ്യക്തമായി രാത്രികാലങ്ങളില്‍ തെളിയുകയുമില്ല. വാഹന പരിശോധനക്ക് നിര്‍ത്താതെപോകുന്ന വാഹനങ്ങളെ തടയാനായി ചെക്പോസ്റ്റിന് ആകെയുള്ളത് പൊളിച്ചുെകാടുക്കാൻ പാകത്തിലുള്ള ജീപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.