തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ മേധ പട്കർ നയിക്കുന്ന റാലി നാളെ തിരുവനന്തപുരത്ത്. വൈകുന്നേരം 3.30നാണ് റാലി. രാജ്യമെമ്പാടും സർവകലാശാലകളിലും കലാലയങ്ങളിലും തെരുവുകളിലും നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തലസ്ഥാനനഗരിയിൽ ബഹുജനറാലിയും പൗരസംഗമവും നടത്തുന്നത്. ഗാന്ധിപാർക്കിൽ ചേരുന്ന ബഹുജനറാലിയിൽ രാജ്യത്തെ വിവിധ സർവകലാശാലകളിൽനിന്നുള്ള വിദ്യാർഥി പ്രതിനിധികൾ പങ്കെടുക്കും. പ്രഫ.എം.കെ. സാനു, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, ബി.ആർ.പി. ഭാസ്കർ, പ്രഫ.കെ. അരവിന്ദാക്ഷൻ, കുരീപ്പുഴ ശ്രീകുമാർ, ജോസഫ് സി. മാത്യു, പ്രഫ. വിശ്വമംഗലം സുന്ദരേശൻ, മഞ്ചേരി സുന്ദർരാജ്, പ്രിയനന്ദനൻ (സംവിധായകൻ), മാത്യു വേളങ്ങാടൻ, കായിക്കര ബാബു, ടി. പീറ്റർ, എം. ഷാജർഖാൻ തുടങ്ങിയവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.