: ഗർഭസ്ഥശിശുവിൻെറ പിതൃത്വത്തെ ചൊല്ലിയുള്ള തർക്കം നയിച്ചത് ക്രൂര കൊലപാതകത്തിലേക്ക്. പുല്ലുവിള നേടിയക്കാല സ് വദേശി ഷൈനിയാണ് മൂന്ന് വയസ്സുകാരൻ മകൻ കെവിൻെറ കൺമുന്നിൽ കൊല്ലപ്പെട്ടത്. ഷൈനിയുടെ ജീവനെടുത്തത് ഭർത്താവ് നിധിൻ എന്ന നിധീഷിൻെറ ലഹരി ഉപയോഗവും സംശയ രോഗവും. രണ്ടുവർഷമായി ഇവർ ചാവടിയിലെ വാടകവീട്ടിൽ താമസിച്ചുവരുകയാണ്. കുറച്ചുനാൾ ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്ത നിധീഷ് ജോലി മതിയാക്കി മൂന്ന് മാസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. നാട്ടിലെത്തിയശേഷം നിധീഷ് ജോലിക്ക് പോയിരുന്നില്ല. ഷൈനിയുടെ സ്കാനിങ് റിപ്പോർട്ടുകളാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നതെന്ന് പൊലീസ് പറയുന്നു. സംഭവ ദിവസവും ഇതിനെചൊല്ലി വാക്കേറ്റം നടന്നിരുന്നു. തുടർന്ന് വിശ്വാസം ഇല്ലെങ്കിൽ വിവാഹമോചനം നടത്താം എന്ന് ഷൈനി പറഞ്ഞത് നിധീഷിനെ പ്രകോപിപ്പിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോൾ ഇവരുടെ മകൻ കെവിൻ അച്ഛൻ അമ്മയെ കൊല്ലുന്നത് കണ്ട ഞെട്ടലിലായിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ നിധീഷ് കഞ്ചാവിനും മയക്കുമരുന്നിനും അടിമയായിരുന്നതായി നാട്ടുകാർ പറയുന്നു. പൊലീസ് കസ്റ്റഡിയിലുള്ള നിധീഷിനെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. photo file name: IMG20200111174737.jpg IMG-20200111-WA0062.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.