കോവളം

: തിരുവല്ലം ബൈപാസിൽ കെ.എസ്.ആർ.ടി.സി ബസിൻെറ പിറകിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. ബൈക് ക് യാത്രികരും സ്വദേശികളുമായ യുവാക്കൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിേക്കറ്റവർക്ക് ഡോക്ടറായ വിദേശവനിത പ്രഥമ ശുശ്രൂഷ നൽകി. ശനിയാഴ്ച രാവിലെ 10.30ഓടെ ബൈപാസിൽ കൊല്ലംതറ ഭാഗത്തുവെച്ചായിരുന്നു അപകടം. ബീച്ചിലേക്ക് പോകുന്ന സിറ്റി ഫാസ്റ്റ് ബസ് ആളിറക്കാനായി നിർത്തിയപ്പോൾ തൊട്ടുപിറകെ എത്തിയ ബൈക്ക് ബസിൻെറ പിറകിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ ഒരാളുടെ ഹെൽമറ്റ് പിളർന്നു. അപകടത്തിൽ ഒരാളുടെ കഴുത്തിന് ഗുരുതര പരിക്കേറ്റു. ഈ സമയം ഇതുവഴി കാറിലെത്തിയ വിനോദസഞ്ചാരിയായ വിദേശവനിത വാഹനം നിർത്തി ഇറങ്ങി പരിക്കേറ്റ ഇരുവർക്കും ഫസ്റ്റ് എയ്ഡ് നൽകി. 108 ആംബുലൻസ് എത്തി യുവാക്കളെ മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റിയശേഷമാണ് ഡോക്ടർകൂടിയായ വിദേശവനിത സ്ഥലത്തുനിന്ന് പോയത്. ഫോട്ടോ - IMG-20200111-WA0038.jpg ബൈക്ക് ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാക്കളെ സ്ട്രെച്ചറിലേക്ക് മാറ്റാൻ സഹായിക്കുന്ന വിദേശവനിതയായ ഡോക്ടർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.