കുടുംബസംഗമവും അദാലത്തും

കഴക്കൂട്ടം: സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര സർക്കാറിൻെറ ശ്രമമെന്ന് മന്ത്രി കടകംപള ്ളി സുരേന്ദ്രൻ ആരോപിച്ചു. സാധാരണക്കാരുടെ ലൈഫ് പദ്ധതിയെപ്പോലും ഇതു ബാധിക്കുന്നുണ്ടെങ്കിലും കെട്ടിടം പൂർത്തിയാക്കിയവർക്ക് അവസാന ഗഡു ഉടൻ നൽകുമെന്നും മന്ത്രി പറഞ്ഞു. പോത്തൻകോട് ബ്ലോക്കിനു കീഴിലുള്ള അഞ്ചു പഞ്ചായത്തുകളിലെ ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. ഷാനിബാബീഗം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ കെ. വേണുഗോപാലൻനായർ, ആർ. ഉഷാകുമാരി, വേങ്ങോട് മധു, ഫെലിക്സ്, ഇന്ദിര, ജില്ല പഞ്ചായത്തംഗങ്ങളായ എസ്. രാധാദേവി, എം. ജലീൽ, ബ്ലോക്ക് വൈസ് പ്രസിഡൻറ് എം. യാസിർ, അണ്ടൂർക്കോണം പഞ്ചായത്ത് വൈസ് പ്രസിഡൻറ് പൊടിമോൻ അഷ്റഫ്, ബ്ലോക്ക് സെക്രട്ടറി ഷൈനി എന്നിവർ സംസാരിച്ചു. photo: IMG-20200111-WA0004.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.