തിരുവനന്തപുരം: തെറ്റായ സാമ്പത്തിക നയങ്ങളിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വ്യാപാര മേഖലയുടെ നട്ടെല്ലൊടിച ്ചെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. വ്യാപാരി വ്യവസായി കോണ്‍ഗ്രസിൻെറ സംസ്ഥാന കെ.പി.സി.സി ഓഫിസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടുനിരോധനവും അപ്രായോഗികവുമായ നികുതിഘടനയും വലിയ വെല്ലുവിളിയാണ്. സാമ്പത്തികരംഗം താറുമാറായി. വ്യാപാരമേഖലയെ പ്രതിസന്ധികളില്‍നിന്നും അതിജീവിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍ക്കുന്നതിലും സര്‍ക്കാര്‍ പരാജയമാണെന്നും തമ്പാനൂര്‍ രവി പറഞ്ഞു. വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ഫ്രാന്‍സിസ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. കുഞ്ഞ് ഇല്ലംപ്പിള്ളി, വിജയന്‍ പനങ്ങോട്ടുകോണം, മൊയ്തീന്‍ ഹാജി, ജോസ് കിഴക്കേക്കര, സിന്ധു രഘുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.