കേരളത്തി​െൻറ സാക്ഷരത പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഛത്തിസ്ഗഢ്​ സംഘം

കേരളത്തിൻെറ സാക്ഷരത പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഛത്തിസ്ഗഢ് സംഘം തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത് തും സാക്ഷരത മേഖലയിലും കേരളത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഛത്തിസ്ഗഢ് സംഘമെത്തി. ഛത്തിസ്ഗഢ് സാക്ഷരത മിഷൻ അതോറിറ്റി പ്രതിനിധി സംഘം പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിനെ സന്ദർശിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി കേരളത്തിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ മന്ത്രി വിശദീകരിച്ചു. 2020 അധ്യയനവർഷം മുതൽ എല്ലാ സ്‌കൂളുകളിലും നടപ്പാക്കുന്ന അക്കാദമി മാസ്റ്റർ പ്ലാൻ, വിദ്യാർഥികൾക്കുള്ള വ്യക്തിഗത മാസ്റ്റർ പ്ലാൻ എന്നിവ സംബന്ധിച്ച് മന്ത്രി വിവരിച്ചു. കേരളത്തിൽ സർക്കാറിൻെറ നേതൃത്വത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്ന് ഛത്തിസ്ഗഢ് സാക്ഷരത മിഷൻ അസിസ്റ്റൻറ് ഡയറക്ടർ പുഷ്പ പുരുഷോത്തമൻ പറഞ്ഞു. സർക്കാർ സ്‌കൂളുകൾ സ്വകാര്യ സ്‌കൂളുകളെക്കാൾ മികവ് പുലർത്തുന്നതായും ഇതര സംസ്ഥാനക്കാർക്കായി നടപ്പാക്കുന്ന റോഷ്നി പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണെന്നും അവർ പറഞ്ഞു. അധ്യാപക രക്ഷാകർതൃ ബന്ധവും സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനവും മെച്ചപ്പെട്ടതാണെന്നും സംഘം വിലയിരുത്തി. സ്‌കൂളുകളും സാക്ഷരത മിഷൻ സൻെററുകളും സന്ദർശിച്ചു. സാക്ഷരത രംഗത്ത് കേരളം നടത്തുന്ന പ്രവർത്തനങ്ങൾ ഛത്തിസ്ഗഢിലും അവലംബിക്കുന്നത് ലക്ഷ്യമിട്ടാണ് സന്ദർശനം. ഛത്തിസ്ഗഢ് സാക്ഷരത മിഷൻ ജില്ല പ്രോജക്ട് ഓഫിസർമാരായ യു.കെ. ജയ്സ്വാൾ, രശ്മി സിങ്, ഗിരീഷ് ഗുപ്ത, അസിസ്റ്റൻറ് ഡയറക്ടർ ദിനേശ് കുമാർ ടാങ്ക്, കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി അസിസ്റ്റൻറ് ഡയറക്ടർ സന്ദീപ് ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.