എ.ബി.വി.പി അക്രമം: കിളിമാനൂരിൽ വിദ്യാഭ്യാസ ബന്ദ്​ പൂർണം

കിളിമാനൂർ: ജെ.എൻ.യു സർവകലാശാലയിലെ വിദ്യാർഥി യൂനിയൻ പ്രസിഡൻറ് അടക്കമുള്ള വിദ്യാർഥികളെയും അധ്യാപകരെയും എ.ബി.വി.പി പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ വിദ്യാഭ്യാസ ബന്ദ് കിളിമാനൂർ മണ്ഡലത്തിൽ പൂർണമായിരുന്നു. മണ്ഡലത്തിലെ മുഴുവൻ സർക്കാർ-അർധസർക്കാർ സ്കൂളുകൾ, പാരലൽ കോളജുകൾ, അൺ എയ്ഡഡ് കോളജുകൾ, സ്കൂളുകൾ എന്നിവർ സമരത്തെ അനുകൂലിച്ചു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. എ.ഐ.എസ്.എഫ് ജില്ല ജോയൻറ് സെക്രട്ടറി അനീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡൻറ് വിഷ്ണു അധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റി അംഗമായ സിദ്ദീഖ്, അമൽ, ശരൺ, മിഥുൻ, റോയ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.