* മുഖ്യമന്ത്രിക്ക് നിവേദനം നൽകി തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ കപ്പലിടിച്ച് അപകടത്തിൽെപട്ട മത്സ്യത്തൊഴ ിലാളികൾക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് വി.എസ്. ശിവകുമാർ എം.എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പൂന്തുറയിൽ നിന്നും മത്സ്യബന്ധനത്തിനുപോയ ആറ് മത്സ്യത്തൊഴിലാളികളെയാണ് ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞമാസം 17ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അലക്ഷ്യമായി വന്ന കപ്പൽ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ടിലിടിക്കുകയായിരുന്നു. അപകടത്തിൽ ബോട്ട് പൂർണമായും തകരുകയും മത്സ്യത്തൊഴിലാളികൾ കടലിൽ പതിക്കുകയും ചെയ്തു. യാദൃച്ഛികമായി ഇത് ശ്രദ്ധയിൽപ്പെട്ട പൂന്തുറയിലെ തന്നെ മറ്റൊരു സംഘം മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്ത കാലയളവ് പരിഗണിച്ച് ധനസഹായം നൽകണമെന്നാണ് ആവശ്യം. അപകടത്തിൽ ബോട്ടും മത്സ്യബന്ധനോപകരണങ്ങളും തകർന്ന് പത്തുലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. അപകടമുണ്ടാക്കിയ കപ്പലിനെ കണ്ടെത്താനായ സാഹചര്യത്തിൽ കപ്പൽ അധികൃതരിൽ നിന്ന് നഷ്ടപരിഹാര തുക ഈടാക്കി നൽകുന്നതിനോ അല്ലെങ്കിൽ നാശനഷ്ടം തിട്ടപ്പെടുത്തി സർക്കാർ ധനസഹായം നൽകുന്നതിനോ നടപടി വേണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.