മദ്യലഹരിയിൽ വാഹനാപകടം: യുവാവ്​ പിടിയിൽ

കഴക്കൂട്ടം: മദ്യലഹരിയിൽ മറ്റൊരാളുടെ വാഹനം തട്ടിയെടുത്ത് സർക്കാർ വാഹനങ്ങളടക്കം നിരവധി വാഹനങ്ങൾ ഇടിച്ചുതെറി പ്പിച്ചയാെള നാട്ടുകാർ തടഞ്ഞുെവച്ച് പൊലീസിൽ ഏൽപിച്ചു. പോത്തൻകോട് സ്റ്റാൻഡിലെ സമാന്തര സർവിസ് ഡ്രൈവറായ ചന്തവിള സ്വദേശി നിസാമാണ് (38) പിടിയിലായത്. ഇന്നലെ രാത്രി ഏഴോടെയാണ് പോത്തൻകോട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന അണ്ടൂർക്കോണം സ്വദേശിയായ ഫൈസലിൻെറ സമാന്തര സർവിസ് നടത്തുന്ന വാൻ ഇയാൾ തട്ടിയെടുത്തത്. തുടർന്ന് അമിതവേഗത്തിൽ കഴക്കൂട്ടത്തേക്ക് വരുമ്പോഴാണ് നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചത്. വെട്ടുറോഡ് ട്രാഫിക്ക് സിഗ്നലിൻെറ സമീപം ഒരുവാഹനത്തിൽ ഇടിച്ചാണ് വാൻ നിന്നത്. തുടർന്ന് നാട്ടുകാർ നിസാമിനെ തടഞ്ഞുവെച്ച് കഴക്കൂട്ടം പൊലീസിനെ അറിയിക്കുകയായിരുന്നു. വാൻ തട്ടിയെടുത്തതിന് ഉടമ നിസാമിനെതിരെ കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.