തിരുവനന്തപുരം: രാഷ്ട്രപതി റാംനാഥ് കോവിന്ദിൻെറ ശബരിമല സന്ദർശനം ഒഴിവാക്കിയതായി സൂചന. സംസ്ഥാന സർക്കാറിന് ലഭിച്ച രാഷ്ട്രപതിയുടെ പുതിയ യാത്രപദ്ധതി അനുസരിച്ച് ശബരിമല സന്ദർശനം പരിപാടിയിലില്ല. ജനുവരി ആറിന് കൊച്ചിയിലെത്തുന്ന രാഷ്ട്രപതി അടുത്തദിവസം ലക്ഷദ്വീപിേലക്ക് പോകും. ഒമ്പതിന് മടങ്ങിയെത്തി നേരെ ന്യൂഡൽഹിയിലേക്ക് തിരിക്കും. രാഷ്ട്രപതി ശബരിമല സന്ദർശിക്കാനെത്തിയാൽ സുരക്ഷ ഒരുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.