തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പൊലീസ് സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി കാമറകൾ പ്രവർത്തനക്ഷമമാണോ എന്ന് അന്വ േഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ഡിസംബർ 29ന് ശാസ്തമംഗലം- വെള്ളയമ്പലം റോഡിൽ ഒരാളുടെ മരണത്തിന് കാരണമായ അപകടത്തിലുള്ള കാർ കണ്ടെത്താൻ ആവശ്യമായ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ ലഭ്യമല്ലെന്ന പൊലീസ് വിശദീകരണത്തെ തുടർന്നാണ് കമീഷൻെറ ഇടപെടൽ. യൂബർ ഈറ്റ്സ് ജീവനക്കാരനായ അബ്ദുൽ റഹിമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.