അവശതകളിലും പുതുവത്സരമാഘോഷിച്ച് അന്തേവാസികള്‍

തിരുവനന്തപുരം: പുലയനാര്‍കോട്ട സര്‍ക്കാര്‍ കെയര്‍ ഹോമില്‍ നടന്ന പുതുവത്സരാഘോഷ പരിപാടിയില്‍ മന്ത്രി കെ.കെ. ശൈല ജയുടെ കൈയില്‍നിന്ന് പുതുവത്സര സമ്മാനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ അന്തേവാസികളായ പല അമ്മമാരുടേയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ജീവിത സായാഹ്നത്തില്‍ പല കാരണങ്ങളാല്‍ കെയര്‍ ഹോമില്‍ എത്തപ്പെട്ട വയോജനങ്ങള്‍ക്ക് പറയാനുള്ളത് നിരവധി ജീവിതകഥകളാണ്. പലരുടേയും സങ്കടങ്ങള്‍ ക്ഷമയോടെ കേട്ട് അവരെ സാന്ത്വനിപ്പിച്ച് പ്രതീക്ഷ നല്‍കി അവരോടൊപ്പമിരുന്ന് ഭക്ഷണവും കഴിച്ചാണ് മന്ത്രി മടങ്ങിയത്. സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും പഴക്കം ചെന്ന ഹോമാണ് 1953ല്‍ സ്ഥാപിച്ച സാമൂഹികനീതി വകുപ്പിൻെറ പുലയനാര്‍ കോട്ട സര്‍ക്കാര്‍ കെയര്‍ ഹോം. 54 പുരുഷന്‍മാരും 46 സ്ത്രീകളും ഉള്‍പ്പെടെ 95 വയോജനങ്ങള്‍ക്കാണ് ഇവിടെ പരിചരണമൊരുക്കിയിരിക്കുന്നത്. സാമൂഹികനീതി ഡയറക്ടര്‍ ഷീബ ജോര്‍ജ്, ജില്ല സാമൂഹികനീതി ഓഫിസര്‍ ഇ. തമ്പി, കെയര്‍ ഹോം സൂപ്രണ്ട് എം. ഷൈനിമോള്‍, സഞ്ജീവ്, കുമാരപുരം യു.പി സ്‌കൂളിലെ അധ്യാപകര്‍, വിദ്യാർഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.