നെയ്യാറ്റിൻകര റെയിൽവേ സ്​റ്റേഷനോട് അവഗണന അവസാനിപ്പിക്കണം- ഡോ. ശശി തരൂർ എം.പി

നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനോട് അധികാരികൾ തുടരുന്ന ന്യായീകരിക്കാനാകാത്ത അവഗണന അവസാനിപ്പിക്കണമെന്ന് ഡോ. ശശി തരൂർ എം.പി ആവശ്യപ്പെട്ടു. തെക്കൻ ജില്ലയിലെ ഏറ്റവുമധികം വരുമാനമുള്ള റെയിൽവെ സ്റ്റേഷന് ലഭിക്കേണ്ട പരിഗണനയൊന്നും തന്നെ നെയ്യാറ്റിൻകരക്ക് ലഭിക്കുന്നില്ല. യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയാത്ത ശൗചാലയമാണ് ഏറ്റവും വലിയ പ്രശ്നം. അറ്റകുറ്റപ്പണികൾക്കുശേഷം ഇത് അടച്ചിട്ടിരിക്കുകയാണ്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന റെയിൽവേ സ്റ്റേഷനാണിത്. കുടിവെള്ള ദൗർലഭ്യമാണ് മറ്റൊരു പ്രധാന വിഷയം. അത് പരിഹരിക്കണമെന്നുള്ള അഭ്യർഥനയും അവഗണിക്കപ്പെടുന്നു. സ്ത്രീകളുടെ വിശ്രമമുറി ദീർഘകാലമായി അടച്ചിട്ടിരിക്കുകയാണ്. ഇത് തുറക്കാൻ ബന്ധപ്പെട്ടവർ തയാറാകണം. സ്റ്റേഷൻ തുടങ്ങിയ കാലം മുതൽ ഒരു ടിക്കറ്റ് കൗണ്ടർ മാത്രം പ്രവർത്തിക്കുന്നത് യാത്രക്കാരെ തീരാദുരിതത്തിലാക്കുന്നു. രാത്രിയായാൽ ബുക്ക് ചെയ്യാനാകില്ല. അധിക ജീവനക്കാരെ നിയമിച്ചുകൊണ്ട് രണ്ട് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കാൻ അധികാരികൾ തയാറാകണം. പാർക്കിങ് സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യവും അവഗണിക്കപ്പെടുന്നു. കാട്ടാക്കട റോഡിൽ രണ്ടാം കവാടമടക്കം പണിതുകൊണ്ട് നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻകാലത്തിനും വരുമാനത്തിനു മനുസരിച്ച് ആധുനികവത്കരിക്കണമെന്ന നിവേദനം റെയിൽവേ മന്ത്രിക്ക് നൽകിയെങ്കിലും അതിന്മേലും നടപടികൾ ഉണ്ടായില്ല. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻെറ പ്രശ്നങ്ങൾ പരിഹരിക്കാൻ റെയിൽേവ മന്ത്രാലയവുമായും അധികാരികളുമായും ബന്ധപ്പെട്ട് പരിശ്രമങ്ങൾ തുടരുമെന്ന് ഡോ. ശശി തരൂർ എം.പി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.