സൗഹൃദങ്ങളെ കാത്തുസൂക്ഷിക്കുക

തിരുവനന്തപുരം: കാരുണ്യത്തിൻെറയും മാനവികതയുടെയും ഉദാത്ത മാതൃകയാവാനാണ് വിശ്വാസി സമൂഹം ശ്രമിക്കേണ്ടതെന്ന് സമ സ്ത കേരള ജംഇയ്യതുൽ ഉലമ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. കണിയാപുരം ഖാദിരിയ്യ കാമ്പസിലെ നൂറുൽ ഹിക്മയിൽ നടന്ന സമസ്ത ജില്ലതല റബീഅ് കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ല പ്രസിഡൻറ് പനവൂർ എസ്.എ. ഷാജഹാൻ ദാരിമി അധ്യക്ഷതവഹിച്ചു. വിഴിഞ്ഞം സഇൗദ് മുസ്ലിയാർ, സി.ബി. യൂസഫ് ഫൈസി പാങ്ങോട്, ഹുസൈൻ ദാരിമി പെരിങ്ങമ്മല, ത്വാഹ ദാരിമി വെഞ്ചേമ്പ്, സിദ്ദീഖ് ഫൈസി അൽ അസ്ഹരി ചന്തവിള, അൻസർ ബാഖവി പുല്ലമ്പാറ, ശിഹാബുദ്ദീൻ ഫൈസി കണ്ണനല്ലൂർ, അൻവറുദ്ദീൻ അൻവരി അമരവിള, സ്വാലിഹ് അൻവരി, ഡോ. വിഴിഞ്ഞം റഹുമാൻ, അഷ്റഫ് ബാഖവി കട്ടയ്ക്കാൽ തുടങ്ങിയവർ സംസാരിച്ചു. എം.പിക്ക് നിവേദനം നൽകി തിരുവനന്തപുരം: ഗാന്ധി സാംസ്കാരികസമിതിയുടെ ആഭിമുഖ്യത്തിൽ ഡോ. ശശി തരൂർ എം.പിക്ക് നിവേദനം നൽകി. ചാക്ക-കഴക്കൂട്ടം ബൈപാസിൽ കരിക്കകം ക്ഷേത്ര റോഡിന് സമീപം വാഹനാപകടം നിത്യസംഭവമായതിനാൽ ക്ഷേത്ര റോഡിന് സമാന്തരമായി കാൽനടക്കാർക്ക് അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ടാണ് പ്രസിഡൻറ് കടകംപള്ളി മണിലാൽ, കരിക്കകം രവീന്ദ്രൻ നായർ, കരിക്കകം സുദിനേഷ് തുടങ്ങിയവർ നിവേദനം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.