കലാ -ശാസ്​ത്ര​ പ്രദർശനം

തിരുവനന്തപുരം: അമ്പലത്തറ കൊർദോവ സീനിയർ സെക്കൻഡറി സ്കൂളിൽ കലാ -ശാസ്ത്ര-പ്രദർശനം 'ദർശൻ -2019' സംഘടിപ്പിച്ചു. രാവിലെ 8.30 മുതൽ വൈകുന്നേരം നാലുവരെയായിരുന്നു പ്രദർശനം. ഗാന്ധിജിയുടെ 150ാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇൗ വർഷത്തെ പ്രദർശനം. സാമൂഹിക പ്രവർത്തകൻ ഹാരിസ് താഹ ഉദ്ഘാടനം നിർവഹിച്ചു. ഭാരത് സഹോദയ പ്രസിഡൻറ് ഷിബു.എസ്, ഡോ.ടി. നീലകണ്ഠൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കെ.ഇ.സി.ടി ചെയർമാൻ ജെ. മൻസൂർ, ജനറൽ സെക്രട്ടറി എം. അബ്ദുൽ ഗഫൂർ, ഭാരത് സഹോദയ രക്ഷാധികാരി ജയന്തി, സ്കൂൾ മാനേജർ എം. അബ്ദുൽ കലാം, പ്രിൻസിപ്പൽ പി.എസ്. വിജയകുമാർ, പി.ടി.എ പ്രസിഡൻറ് താജുദ്ദീൻ എന്നിവർ സംസാരിച്ചു. ശാസ്ത്രം, സാമൂഹികശാസ്ത്രം, കണക്ക്, െഎ.ടി, മ്യൂസിക്, കായികം, ചിത്രകല, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക് എന്നീ വകുപ്പുകളിലായി വിദ്യാർഥികൾ തയാറാക്കിയ പ്രദർശന വസ്തുക്കൾ കൗതുകക്കാഴ്ചയായി. വനംവകുപ്പ്, ഫാം ഇൻഫർമേഷൻ ബ്യൂറോ, തപാൽ വകുപ്പ് എന്നീ സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകളും മേളയുടെ ആകർഷണമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.