യുവതിയെയും കുടുംബത്തിനെയും കുടിയിറക്ക്​ആവശ്യമെങ്കിൽ ഇടപെടുമെന്ന് വനിത കമീഷൻ

പോത്തൻകോട്: കോടതി ഉത്തരവിൽ യുവതിയെയും കുടുംബത്തിനെയും കുടിയിറക്കാനെത്തിയ സംഭവത്തിൽ ആവശ്യമെങ്കിൽ ഇടപെടുമെന്ന് വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അറിയിച്ചു. യുവതിക്കും കുടുംബത്തിനും പിന്തുണയുമായി വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകൾ രംഗത്തെത്തി. കുടിയൊഴിപ്പിക്കാൻ എത്തിയപ്പോൾ ഉണ്ടായ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച ഹൈകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പോത്തൻകോട് സർക്കിൾ ഇൻസ്‌പെക്ടർ പി.എസ്. സുജിത്ത് അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് പോത്തൻകോട് അയിരൂപ്പാറ മരുതുംമൂട് ഷാഫി മൻസിലിൽ ഷാഫിയുടെ ഭാര്യ ഷംന ആറുവയസ്സുള്ള മകൻ റിഹാൻ ആഷിക്കും ഷംനയുടെ കിടപ്പിലായ ബാപ്പയും ഉമ്മയും എന്നിവരെ വീട്ടിൽനിന്ന് ഇറക്കാൻ ഷാഫിയുടെ മാതാപിതാക്കൾ കോടതിയിൽനിന്ന് ഉത്തരവ് വാങ്ങുകയായിരുന്നു. നിയമപരമായി വിവാഹബന്ധം വേപ്പെടുത്താതെ ഷാഫി മൂന്നാമതും വിവാഹം കഴിച്ചതിനു പിന്നാലെയാണ് ഷംനയെയും കുടുംബത്തെയും വീട്ടിൽനിന്ന് ഇറക്കിവിടാൻ കോടതി വിധി വാങ്ങിയത്. ഉത്തരവ് നടപ്പിലാക്കാൻ വന്ന പൊലീസ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പിൻവാങ്ങിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.