കേരള ആരോഗ്യ സർവകലാശാല അത്​ലറ്റിക് മത്സരങ്ങൾ

തിരുവനന്തപുരം: കേരള ആരോഗ്യ സർവകലാശാല അത്ലറ്റിക് മത്സരങ്ങൾ പാളയം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ചു. വെ ള്ളിയാഴ്ച വൈകീട്ട് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ.സി നായർ മത്സരം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൻെറ ആഭിമുഖ്യത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഡോ. എ.കെ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, ഡോ. കെ. ശശികല, വി.ജി. വിവേക് ജിത്ത്, ഡോ. സുജനേഷ് കെ. ദാസ് എന്നിവർ സംസാരിച്ചു. മത്സരം ശനിയാഴ്ച സമാപിക്കും. IMG-20191018-WA0053 ചിത്രം: കേരള ആരോഗ്യ സർവകലാശാല അത്ലറ്റിക് മത്സരങ്ങളുടെ ഭാഗമായുള്ള മാർച്ച് പാസ്റ്റിൽ ഡോ. എം.കെ.സി നായർ അഭിവാദ്യം സ്വീകരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.