സി.എച്ച്. മുഹമ്മദ് കോയ ചരമ വാർഷിക ദിനാചരണം

കഴക്കൂട്ടം: മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ 36ാം ചരമവാർഷികം ആചരിച്ചു. കണിയാപുരം പള്ളിനടയിൽ മുസ്ലിം ലീഗും ഹരിത സ്പർശവും സംയുക്തമായി നടത്തിയ സ്മൃതിസംഗമത്തിൽ 'സി.എച്ചും നവോത്ഥാനവും' വിഷയത്തിൽ കേരള സർവകലാശാല അസി. പ്രഫ. നൗഷാദ് വിളയിൽ പ്രഭാഷണം നടത്തി. ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി. അഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷഹീർ കരീം, ബദർ ലബ്ബ, നൗഷാദ് ഷാഹുൽ, മൺസൂർ ഗസാലി, അൻസാരി പള്ളിനട, നിസാം പുന്നക്കാട്, പി. അലി, സനോബർ, അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. ഹരിത സ്പർശം ഏർപ്പെടുത്തിയ വിവിധ ചാരിറ്റി ഫണ്ടുകൾ വിതരണം ചെയ്തു. 20190929_171027(1) കണിയാപുരം പള്ളിനടയിൽ മുസ്ലിം ലീഗും ഹരിതസ്പർശവും സംയുക്തമായി നടത്തിയ സി.എച്ച്. മുഹമ്മദ് കോയ സ്മൃതിസംഗമത്തിൽ കേരള സർവകലാശാല അസി. പ്രഫ. നൗഷാദ് വിളയിൽ പ്രഭാഷണം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.