തിരുവനന്തപുരം: ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ചു പട്ടം എസ്.യു.ടി ആശുപത്രിയിൽ വാക്കത്തൺ സംഘടിപ്പിച്ചു. ജില്ല മെഡിക്കൽ ഒാഫിസർ പി.പി. പ്രീത വാക്കത്തൺ ഫ്ലാഗ് ഒാഫ് ചെയ്തു. പട്ടം എസ്.യു.ടി ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ കേണൽ രാജീവ് മണ്ണാളി അധ്യക്ഷത വഹിച്ചു. കാർഡിയോളജിസ്റ്റുമാരായ ഡോ. അനൂപ്, ഡോ. പ്രവീൺ, ഡോ. രാജലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും നടന്നു. കൊല്ലം, കൊട്ടിയം, നാഗർകോവിൽ, അഞ്ചൽ, തിരുനെൽവേലി എന്നിവിടങ്ങളിലും വാക്കത്തൺ സംഘടിപ്പിച്ചു. ഡോ. അനൂപ് പൊതുവാൾ, ഡോ. ഉണ്ണികൃഷ്ണൻ, രാംരാജ് തുടങ്ങിയവർ പങ്കെടുത്തു. ലോക ഹൃദയ ദിനത്തിനു മുന്നോടിയായി 67കാരനായ വർഗീസിനു സൗജന്യ ഹൃദയ ശാസ്ത്രക്രിയ ചെയ്തു നൽകി. പടം DSC_2365 copy (1)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.