തിരുവനന്തപുരം: ഭീതിപ്പെടുത്തിയും വർഗീയ ധ്രുവീകരണം നടത്തിയും ഭിന്നിപ്പിച്ച് ഭരിക്കുക എന്നത് ജനാധിപത്യ ഇന്ത്യക്ക് നാണക്കേടാണെന്ന് ജമാഅത്തെ ഇസ്‌ലാമി ശൂറാ അംഗം അബ്‌ദുൽ ഹക്കീം നദ്‌വി. എല്ലാ പ്രതിസന്ധികളെയും മറികടന്നവരാണ് ഇന്ത്യൻ മുസ്‌ലിംകൾ. പ്രതിസന്ധികളെ സാധ്യതയാക്കി മാറ്റാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സിറ്റി പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി സിറ്റി പ്രസിഡൻറ് എ. അൻസാരി അധ്യക്ഷത വഹിച്ചു. പോളിസി പ്രോഗ്രാം വിശദീകരണവും നടന്നു. സമീർ നീർക്കുന്നം, അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. photo file name: JIH city conv.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.