നിരോധിത പുകയില ഉൽപന്ന വില്‍പന: മാതാവും മകനും പിടിയില്‍

നേമം: നിരോധിത പുകയില ഉൽപന്നങ്ങള്‍ വില്‍പന നടത്തിയതിന് അമ്മയും മകനും പിടിയില്‍. പാപ്പനംകോട് എസ്റ്റേറ്റ് റോഡ് ത ൂക്കുവിളയില്‍ അസുമാബീവി (55), മകന്‍ ജലീല്‍ (32) എന്നിവരാണ് പിടിയിലായത്. നാട്ടുകാരുടെ നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തില്‍ നേമം എസ്.ഐ എസ്. സനോജും സംഘവും നടത്തിയ പരിശോധനയില്‍ 40 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു. പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ജലീലിൻെറ സ്‌കൂട്ടറില്‍ നിന്നും പാപ്പനംകോട്ട് അസുമാബീവി നടത്തിവന്ന മുറുക്കാന്‍കടയില്‍ നിന്നും പാക്കറ്റുകള്‍ പിടികൂടിയത്. പുറത്തറിയാതിരിക്കാന്‍ പ്രത്യേക രീതിയില്‍ തയാറാക്കിയ അറകള്‍ക്കുള്ളിലായിരുന്നു പുകയില ഉൽപന്നങ്ങൾ സൂക്ഷിച്ചുവന്നിരുന്നത്. ചിത്രവിവരണം: photo ഇതിനോടൊപ്പം വന്നില്ല നേമം പൊലീസ് പിടിച്ചെടുത്ത നിരോധിത ലഹരി ഉൽപന്നങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.