(ചിത്രം) വെളിയം: മഴ കനക്കുമ്പോൾ കുടവട്ടൂർ നിവാസികളുടെ ഉള്ളിൽ ഭീതിനിറയും. ഖനനം മൂലം വലിയ കുളമായി മാറിയ പാറമടകൾ ഏ ത് നിമിഷവും തകർന്ന് ഒരു നാട് തന്നെ അപ്രത്യക്ഷമാവുമെന്നതാണ് പ്രദേശവാസികളെ ഭീതിപ്പെടുത്തുന്നത്. 10 വർഷത്തിനുള്ളിൽ 400 അടി താഴ്ചയിൽ ഖനനം ചെയ്ത് ഒരു നാടിനെ നാശത്തിൻെറ വക്കിൽ എത്തിച്ചത് ക്വാറിമാഫിയകളുടെ പ്രവർത്തനമാണ്. അവശേഷിക്കുന്ന പാറയും കൂടി ഖനനം ചെയ്യാനുള്ള ശ്രമത്തിലാണ്. ക്വാറികൾക്ക് ചുറ്റും 100 ഓളം വീടുകളാണ് ഉള്ളത്. ശക്തമായ മഴ പെയ്യുമ്പോൾ പാറമടകൾ നിറഞ്ഞ് ജലം ഒഴുകാൻ തുടങ്ങും. പ്രകൃതിക്ഷോഭത്തിൽ പാറക്കുളങ്ങൾക്ക് നാശം സംഭവിച്ചാൽ ഇവിടം കവളപ്പാറയുടെ വേറൊരു ചിത്രം തന്നെയുണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെ 150 ഓളം അനധികൃത അനൗദ്യോഗിക ക്വാറികളാണ് ഉള്ളത്. അധികാരികൾ വീണ്ടും ഖനനത്തിന് ശ്രമിക്കുന്നതല്ലാതെ നിലവിലെ സാഹചര്യങ്ങളെ വിലയിരുത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ക്വാറി ഉടമകൾെക്കതിെരെ ഒരു നടപടിയും എടുത്തിട്ടില്ല. ഷോപ്പിങ് കോംപ്ലക്സിൻെറ താഴ്ഭാഗത്ത് മാലിന്യംതള്ളൽ വെളിയം: ഓയൂർ ഷോപ്പിങ് കോംപ്ലക്സിൻെറ അടിഭാഗത്ത് മാലിന്യനിക്ഷേപം തുടരുന്നു. ഓണവുമായി ബന്ധപ്പെട്ടും അല്ലാെതയും നിരവധിപേരാണ് ഇവിടെ മാലിന്യനിക്ഷേപം നടത്തുന്നത്. ബസ് കാത്ത് നിൽക്കുന്നവർക്കും കാൽനടക്കാർക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. രാത്രികാലത്ത് വാഹനങ്ങളിലും മറ്റും കൊണ്ടുവരുന്ന മാലിന്യാവശിഷ്ടങ്ങൾ ഇവിടെ അടിഞ്ഞ് കൂടി. പഞ്ചായത്ത് ജങ്ഷനിൽ കംഫർട്ട് സ്റ്റേഷൻ പണിയാത്തതിനാൽ കോംപ്ലക്സിൻെറ മാലിന്യക്കൂമ്പാരങ്ങളിൽ വിസർജ്യം തള്ളുന്നതും പുതുമയല്ല. ജങ്ഷനിൽ വഴിയോരകച്ചവടം നടത്തുന്നവർ ഇതുമൂലം ബുദ്ധിമുട്ടിലായിരിക്കുകയാണ്. വെളിെനല്ലൂർ പഞ്ചായത്തിൻെറ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.