വിവാഹിതരായി

.....must....E+W+C..... പുനലൂർ കാര്യറ പഞ്ചാക്ഷരിയിൽ പരേതനായ കെ.എസ്. മുരളീധരൻ നായരുടെയും ബി. കൃഷ്ണകുമാരിയുടെയും മകൻ അശ്വിൻ എം. നായരും (മാധ്യമം ലേഖകൻ, പത്തനാപുരം) വിളക്കുടി ചാങ്കൂർ വീട്ടിൽ എസ്. മുരളീധരൻ നായരുടെയും പി.വി. സുധയുടെയും മകൾ മനീഷ നായരും . സ്ത്രീയും കുട്ടികളും താമസിക്കുന്ന വീട്ടിൽ അക്രമം; രണ്ട് പ്രതികൾ റിമാൻഡിൽ വെളിയം: സ്ത്രീയും കുട്ടികളും മാത്രം താമസിക്കുന്ന വീട്ടിൽ അക്രമം കാട്ടിയ സംഭവത്തിൽ രണ്ട് പ്രതികൾ റിമാൻഡിലായി. ചടയമംഗലം പോരേടം സ്വദേശികളായ വെള്ളൂപ്പാറ സുന്ദരി മുക്കിൽ ലിജിൻ ഭവനിൽ ലിജിൻ ബാബു (24), വെളിനല്ലൂർ രമ്യാ ഭവനിൽ രാകേഷ് (19) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. രാജേഷ് എന്ന പ്രതി ഒളിവിലാണ്. വെളിനല്ലൂർ ആക്കൽ പ്ലാമൂട്ടിൽ സ്ത്രീയും കുട്ടികളും താമസിക്കുന്ന വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് അക്രമികൾ കയറിയത്. ബഹളംകേട്ട് സമീപവാസിയും പൊതുപ്രവർത്തകനുമായ ദീപു എത്തിയിരുന്നു. അക്രമം തടയാൻ ശ്രമിച്ച ദീപുവിനെ പ്രതികൾ അക്രമിച്ചു. നാട്ടുകാരുടെ പരാതിയിൽ പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി രണ്ടുപേരെ പിടികൂടിയെങ്കിലും ഒരാൾ ഓടി രക്ഷപ്പെട്ടു. ദീപു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.