(ചിത്രം) അഞ്ചൽ: ബേക്കറിയിൽ നിന്ന് യും അസ്വസ്ഥതയും അനുഭവപ്പെട്ടു. രക്ഷാകർത്താ ക്കളുടെ പരാതിയെത്തുടർന്ന് ഭക്ഷ്യസുരക്ഷഉദ്യോഗസ്ഥരെത്തി ബേക്കറി അടപ്പിച്ചു. അഞ്ചൽ ചന്തമുക്കിലെ ബേക്കറിയിൽനിന്നാണ് ഏറം സ്വദേശിയായ സജിനും കുട്ടികളും ഷവായി ഉൾപ്പെടെ ഭക്ഷ്യവസ്തുക്കൾ കഴിച്ചത്. സജിൻെറ പരാതിയെത്തുടർന്ന് ഭക്ഷ്യസുരക്ഷഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ബേക്കറിയിൽ പരിശോധന നടത്തി. പഴകിയതും കേടുവന്നതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായി പ്രവർത്തിച്ചുവന്ന ബേക്കറി താൽക്കാലികമായി അടച്ചിടാൻ അധികൃതർ നിർദേശം നൽകി. വൃത്തിയാക്കിയതിനുശേഷം അധികൃതരുടെ അനുമതി ലഭിക്കുന്നമുറയ്ക്കുമാത്രം ബേക്കറി തുറന്നാൽ മതിയെന്നും ഉദ്യോഗസ്ഥർ നിർേദശിച്ചു. എം.സി റോഡിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു (ചിത്രം) കൊട്ടാരക്കര: എം.സി റോഡിൽ ഏനാത്ത് പാലത്തിന് സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞു. അടൂർ വയലാ വാഴുവേലിൽ വീട്ടിൽ ത്രിവിക്രമക്കുറുപ്പും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച പുലർച്ച അഞ്ചിനായിരുന്നു അപകടം. തിരുവനന്തപുരം എയർപോർട്ടിൽ പോയി മടങ്ങിവരുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിൻെറ വശത്തുള്ള കൈവരി തകർത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന ത്രിവിക്രമക്കുറുപ്പ് (62), മകൾ വിദ്യ (34), കൊച്ചുമകൻ ജഗന്നാഥ് (ഒമ്പത്) എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. പുത്തൂർ പൊലീസ് കേസെടുത്തു. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. 'സ്പെഷൽ ഡ്രൈവ്' - കൊല്ലം റൂറൽ ജില്ലയിൽ 13 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലയിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ നടന്ന വ്യാപക റെയ്ഡിൽ വിവിധ കേസുകളിൽ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്ന 13 പ്രതികൾ അറസ്റ്റിലായി. വിവിധ കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെട്ട് കോടതിയിൽനിന്ന് ജാമ്യം നേടി വിചാരണ നേരിടാതെയും പിഴ അടയ്ക്കാതെയും വർഷങ്ങളായി മുങ്ങി നടക്കുകയായിരുന്നു ഇവർ. കുണ്ടറ, ശാസ്താംകോട്ട, എഴുകോൺ, പുനലൂർ എന്നീ സ്റ്റേഷൻ പരിധിയിൽ രണ്ടുവീതവും കൊട്ടാരക്കര, പൂയപ്പള്ളി, ഏരൂർ, കടയ്ക്കൽ, തെന്മല എന്നിവിടങ്ങളിൽ ഒന്നു വീതവും പ്രതികളാണ് അറസ്റ്റിലായത്. വരും ദിവസങ്ങളിലും മുങ്ങിനടക്കുന്ന പ്രതികൾക്കെതിരെ നടപടി കർശനമാക്കുമെന്ന് റൂറൽ ജില്ല പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.