WYD+++പൂകൃഷിയിൽ അമ്പലവയലിൽ മികവിൻെറ കേന്ദ്രം -മന്ത്രി തൃശൂർ: പൂകൃഷിയിൽ വയനാട് അമ്പലവയലിൽ നെതർലൻഡ്സിൻെറ സഹകരണത്തേ ാടെ കാർഷിക സർവകലാശാലയുടെ മികവിൻെറ കേന്ദ്രം തുറക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. കേന്ദ്ര സർക്കാറിൻെറ സഹകരണത്തോടെ തുടങ്ങുന്ന പദ്ധതിയിൽ ആദിവാസി കർഷകരുടെ വൈദഗ്ധ്യവും ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. പൂകൃഷി വികസിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് അമ്പലവയൽ. അപൂർവങ്ങളായ പൂക്കൾ കൃഷി ചെയ്യാൻ പറ്റുന്ന കലാവസ്ഥയാണവിടം. രാജ്യത്തെ പ്രധാന പൂ വിപണിയായ ബംഗളൂരുവുമായി അടുത്തു കിടക്കുന്ന സ്ഥലവുമാണ്. പൂ കയറ്റുമതി അടക്കമുള്ള കാര്യങ്ങളിലും മറ്റും നെതർലൻഡ്സാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. അതിനാലാണ് അവരുടെ സഹകരണം തേടിയത്. ഇക്കാര്യത്തിൽ അവരുമായി പലവട്ടം ചർച്ച നടന്നു. ഒക്ടോബറിൽ നെതർലൻഡ്സ് ഭരണാധികാരികൾ എത്തുന്നുണ്ട്. അതോടെ പദ്ധതിയുടെ ധാരാണാപത്രം ഒപ്പുവെക്കൽ അടക്കമുള്ള നടപടിയിേലക്ക് കടക്കും. അവിടെ നടന്നുവന്നിരുന്ന പൂപ്പൊലി മേള ഏറ്റവും ഉജ്ജ്വലമാക്കും. അമ്പലവയലിൽ പ്രവർത്തനം തുടങ്ങിയ കാർഷിക കോളജിൻെറ ഔപചാരിക ഉദ്ഘാടനം സെപ്റ്റംബർ 16ന് ഉച്ചക്ക് മൂന്നിന് മന്ത്രി ടി.എം. തോമസ് െഎസക് നിർവഹിക്കും. കാർഷിക സർവകലാശാലയുടെ നാലാമത്തെ കോളജാണിത്. അഞ്ചാമത്തെ കലാലയം അടുത്ത വർഷം പാലക്കാട് നെന്മാറയിൽ തുറക്കും. കോട്ടയം കുമരകത്തും കോളജ് തുറക്കാൻ ഉദ്ദേശ്യമുണ്ട്-മന്ത്രി പറഞ്ഞു. ചീഫ് വിപ്പ് കെ. രാജൻ, വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.