നെയ്യാർഡാമിൻെറ ഷട്ടറുകൾ ഒരടിയാക്കി ഉയർത്തി നെയ്യാർഡാമിൻെറ ഷട്ടറുകൾ ഒരടിയാക്കിയപ്പോൾ കാട്ടാക്കട: കനത്ത മഴയെ തുടർന്ന് നെയ്യാർഡാമിൻെറ നാല് ഷട്ടറുകളും ഒരടിയാക്കി ഉയർത്തി നെയ്യാറിലേക്ക് വെള്ളം ഒഴുക്കുന്നു. വെള്ളിയാഴ്ച രാവിലെ ജലനിരപ്പ് 83.70 മീറ്റർ ആയിരുന്നപ്പോൾ ആറ് ഇഞ്ച് ഉയർത്തിയിരുന്ന ഷട്ടറുകളാണ് വൈകിട്ട് ആറോടെ ഒരടിയാക്കിയത്. 83 മീറ്ററിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനാണിതെന്ന് അസി. എൻജിനീയർ ജോസ് പറഞ്ഞു. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തമാണ്. ജലസംഭരണിയിൽ ഇപ്പോൾ 97.54 മില്യൻ മീറ്റർ ക്യൂബ് ജലം ആണുള്ളത്. സംഭരണിയിലേക്കുള്ള നീരൊഴുക്ക് 42 മീറ്റർ ക്യൂബ് പെർ സെക്കൻഡ് ആണ്. നാല് ഷട്ടറുകളും ഓരോ മീറ്റർ വീതം ഉയർന്നപ്പോൾ പുറത്തേക്കുള്ള വെള്ളത്തിൻെറ ഒഴുക്ക് 36 മീറ്റർ ക്യൂബ് പെർ സെക്കൻഡ് ആയി. നീരൊഴുക്ക് കൂടിയാൽ ഷട്ടറുകൾ കൂടുതൽ തുറക്കേണ്ടിവരുമെന്നും നെയ്യാറിൻെറ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. 7ajithktda4, ne…uthal thurannu.jpg bin
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.