വെള്ളറട: ഗ്രാമീണമേഖലയില്‍ മഴ തിമിര്‍ത്ത് പെയ്യുമ്പോഴും വസ്ത്രവിപണി സജീവമായിക്കഴിഞ്ഞു. ദിവസങ്ങളായി പെയ്യുന് ന മഴയിലുണ്ടായ സാമ്പത്തികഞെരുക്കം വസ്ത്രവിപണിയില്‍ പ്രതിഫലിക്കുന്നില്ല. പനച്ചമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്ര സ്ഥാപനങ്ങളില്‍ കയറാന്‍ കഴിയാത്ത വിധം തിരക്കാണ് അനുഭവപ്പെട്ടത്. തിരുവനന്തപുരത്തേക്കോ നാഗർകോവിലിലേേക്കാ പോകാതെ ഇക്കുറി വസ്ത്രങ്ങള്‍ നാട്ടില്‍നിന്നും വാങ്ങാനുള്ള ഗുണഭോക്താക്കളുടെ താൽപര്യമാണ് ഗ്രാമീണ വസ്ത്രമേഖല സജീവമാകാൻ കാരണം. സമീപപഞ്ചായത്തുകളായ അമ്പൂരി, ആര്യന്‍കോട്, ഒറ്റശേഖരമംഗലം, കുന്നത്തുകാല്‍, തമിഴ്‌നാട്ടിലെ വിളവൻകോട,് അരുമന പഞ്ചാത്തുകളിലെ കര്‍ഷകര്‍ മലഞ്ചരക്കുകള്‍ വില്‍ക്കുന്നതിനും സാധനങ്ങള്‍ വാങ്ങുന്നതിനും ആശ്രയിച്ചിരുന്നത് പനച്ചമൂടിനെയാണ്. ഇക്കുറി വിപണി കൂടുതൽ സജീവമാകുമെന്ന വിശ്വാസത്തിലാണ് വ്യാപാരികള്‍. panachamuttil onakala vasthra vipani sageevam (2) panachamuttil onakala vasthra vipani sageevam ചിത്രം. ഓണക്കാലവിപണി സജീവമായതോടെ പനച്ചമൂട് വസ്ത്രക്കടയിലെ തിരക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.