തിരുവനന്തപുരം: ക്വാറി മാഫിയക്കുവേണ്ടി ഭൂപതിവ് ചട്ടത്തിൽ സർക്കാർ ഭേദഗതി വരുത്തിയെന്ന ആരോപണവുമായി പ്രതിപക്ഷ ം. ഇതിനു പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ക്വാറികൾ തുടങ്ങാൻ അനുവദിക്കുംവിധം 1964ലെ ഭൂപതിവ് ചട്ടത്തിലെ ഭേദഗതിക്കു പിന്നിൽ വൻ അഴിമതിയും തീവെട്ടിക്കൊള്ളയുമാണ്. കൃഷിക്കും താമസത്തിനും മാത്രമായി സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ ക്വാറികൾ തുടങ്ങാനും ഭേദഗതിയിലൂടെ അനുവദിച്ചിരിക്കുകയാണ്. ജിയോളജിസ്റ്റ്, കൃഷി ഒാഫിസർ, കലക്ടർ എന്നിവർ ചേർന്നാൽ ഏത് ഭൂമിയിലും ക്വാറി നടത്താമെന്നാണ് ഭേദഗതി. റവന്യൂ വകുപ്പിന് പകരം വ്യവസായവകുപ്പാണ് ഭേദഗതിക്ക് മുൻകൈ എടുത്തത്. ഇത് സംശയകരമാണ്. റവന്യൂ വകുപ്പിനെ ഇരുട്ടിൽ നിർത്തി ഭേദഗതി നിർദേശം മന്ത്രിസഭയുടെ പരിഗണനക്ക് കൊണ്ടുവന്നത് വ്യവസായമന്ത്രിയായിരുന്നു. ഭേദഗതിക്ക് മന്ത്രിസഭ തീരുമാനമെടുത്ത് മണിക്കൂറുകൾക്കുള്ളിൽ ഇതു സംബന്ധിച്ച ഉത്തരവും ലോക്സഭ തെരഞ്ഞെടുപ്പിൻെറ െപരുമാറ്റച്ചട്ടം വരുംമുമ്പ് ഇറങ്ങി. കർഷകരുടെ മൊറേട്ടാറിയം വിഷയത്തിൽ അതേ മന്ത്രിസഭായോഗത്തിൽ കൈക്കൊണ്ട തീരുമാനമനുസരിച്ചുള്ള ഉത്തരവ് ഇറങ്ങാതിരിക്കെയായിരുന്നു ഇത്. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിനുശേഷം 119 ക്വാറികൾക്ക് സർക്കാർ അനുമതി നൽകി. ഇത്തരത്തിൽ അനുമതി നൽകാൻ മാത്രം എന്ത് അടിയന്തരസാഹചര്യമാണ് ഇവിടെയുള്ളതെന്ന് സർക്കാർ വ്യക്തമാക്കണം. ഇേപ്പാൾ മണ്ണിടിച്ചിൽ ഉണ്ടായ കവളപ്പാറയിൽ 66 ക്വാറികൾക്കാണ് അനുമതി നൽകിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.