ആറ്റിങ്ങൽ: സംസ്ഥാന മൃഗസംരക്ഷണവകുപ്പിൻെറ ആഭിമുഖ്യത്തിൽ സ്‌കൂളുകളിൽ നടപ്പാക്കുന്ന പൗൾട്രി ക്ലബിൻെറ പഞ്ചായത ്ത് തല ഉദ്ഘാടനം മുരുക്കുംപുഴ സൻെറ് അഗസ്റ്റ്യൻസ് ഹൈസ്‌കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് വേങ്ങോട് മധു നിർവഹിച്ചു. ചടങ്ങിൽ 50 വിദ്യാർഥികൾക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു. പക്ഷിമൃഗാദികളോട് കുട്ടികൾക്ക് അനുകമ്പയും സ്നേഹവും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വൈസ്പ്രസിഡൻറ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, മെംബർ വി. അജികുമാർ, സീനിയർ വെറ്ററിനറി സർജൻ ഡോ. വി. സിന്ധു, ഹെഡ്മിസ്ട്രസ് കെ.എസ്. ഷീല എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.