കണിയാപുരം: കണിയാപുരം പള്ളിനട നിബ്റാസുൽ ഇസ്ലാം വാഫി കോളജിലെ വിദ്യാർഥി യൂനിയൻ ഉദ്ഘാടനം ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ നിബ്റാസുൽ ഇസ്ലാം കമ്യൂണിക്കേഷൻ സൻെററിൽ നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി ചിറയിൻകീഴ് നൗഷാദ് ബാഖവി ഉദ്ഘാടനം നിർവഹിക്കും. കേരള സർവകലാശാല മുൻ വിസിറ്റിങ് പ്രഫ. സഇൗദ് മുസ്ലിയാർ വിഴിഞ്ഞം മുഖ്യാതിഥിയാകും. നിബ്റാസുൽ ഇസ്ലാം വാഫി കോളജ് പ്രിൻസിപ്പൽ അൻസർ ബാഖവി പുല്ലമ്പാറ അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യതുൽ ഉലമ തിരുവനന്തപുരം ജില്ല പ്രസിഡൻറ് ഷാജഹാൻ ദാരിമി പനവൂർ, നസീർഖാൻ ഫൈസി കണിയാപുരം, അബ്ദുൽ ജബ്ബാർ, ഷഹീർജി അഹമ്മദ്, അഡ്വ. അബ്ദുൽ ഹലീം തുടങ്ങിയവർ സംബന്ധിക്കും. റഷീദ് ബാഖവി എടപ്പാൾ, ഇയാസ് വാഫി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.