തിരുവനന്തപുരം: വൃദ്ധയെ ആക്രമിച്ച് മാല പിടിച്ചുപറിച്ച യുവാവിനെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. പുല്ലുവിള ചെമ്പകരാമൻതുറ പുരയിടത്തിൽ റോബിൻ (22) ആണ് പിടിയിലായത്. വിഴിഞ്ഞം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽനിന്ന് സാധനം വാങ്ങാൻ പോയ വൃദ്ധയോട് വഴി ചോദിക്കാനെന്ന വ്യാജേന അടുത്തുവന്ന് സംസാരിച്ച ശേഷം കഴുത്തിൽ കിടന്ന മൂന്ന് പവനോളം തൂക്കം വരുന്ന മാല പിടിച്ചുപറിക്കുകയായിരുന്നു. മാല മോഷ്ടാക്കളെയും അടുത്തിടെ ജയിലിൽ നിന്നിറങ്ങിയവരെ കുറിച്ചും നടത്തിയ അന്വേഷണത്തിൽ നിന്ന് കിട്ടിയ വിവരങ്ങളും മാല പിടിച്ചു പറിച്ച ആളെ കുറിച്ച് വ്യദ്ധ നൽകിയ ചില സൂചനകളും ഉപയോഗപ്പെടുത്തിയാണ് റോബിനാണ് മാല മോഷ്ടാവെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന്, ഇയാളെ പുല്ലുവിള ഭാഗത്തുനിന്ന് ഷാഡോ പൊലീസ് സംഘം പിടികൂടുകയായിരുന്നു. വിഴിഞ്ഞം എസ്.എച്ച്. ഒ പ്രവീൺ, എസ്.ഐ സജി, രഞ്ജിത്ത് ജി.കെ, ഷാഡോ ടീമംഗങ്ങൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത് PHOTO moshtav
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.