വീട്ടമ്മയെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

നേമം: വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഒന്നാംപ്രതി നരുവാമൂട് പൊലീസിൻ െറ പിടിയിലായി. പള്ളിച്ചല്‍ വെള്ളാപ്പള്ളി ആറുകാല്‍കോണം നെല്ലിവിള വീട്ടില്‍ വിനീത് എന്നുവിളിക്കുന്ന അഭിലാഷ് (27) ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിച്ചല്‍ നീലഞ്ചല്‍ ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിലാണ് ഇയാള്‍ അതിക്രമിച്ചുകയറിയത്. ദേഹോപദ്രവമേൽപിക്കാനുള്ള ശ്രമം വീട്ടമ്മ തടയുകയും ഒച്ചവെക്കുകയും ചെയ്തതോടെ ഇയാള്‍ ഉള്‍പ്പെട്ട സംഘം രക്ഷപ്പെടുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സി.ഐ ധനപാലൻെറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ രണ്ടും മൂന്നും പ്രതികള്‍ ഒളിവിലാണ്. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.