അയ്യങ്കാളി കേരള നവോദ്ധാനത്തിെൻറ മുന്നണിപ്പോരാളി -ഡെപ്യൂട്ടി മേയർ

അയ്യങ്കാളി കേരള നവോദ്ധാനത്തിൻെറ മുന്നണിപ്പോരാളി -ഡെപ്യൂട്ടി മേയർ തിരുവനന്തപുരം: കേരള നവോദ്ധാനത്തിൻെറ മുന ്നണിപ്പോരാളിയായിരുന്നു മഹാത്്മ അയ്യങ്കാളിയെന്ന് ഡെപ്യൂട്ടി മേയർ രാഖി രവികുമാർ. പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല ഹാളിൽ മഹാത്്മ അയ്യങ്കാളിയുടെ 156ാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വഴി നടക്കാനും വിദ്യാഭ്യാസത്തിനും വേണ്ടി സവർണാധിപത്യത്തെ വെല്ലുവിളിച്ച് കാർഷികസമരവും, വില്ലുവണ്ടി യാത്രയും നടത്തിയ ചരിത്ര പുരുഷനാണ് അയ്യങ്കാളിയെന്ന് അവർ പറഞ്ഞു. വെള്ളയമ്പലത്ത് പട്ടികജാതി വികസന വകുപ്പിൻെറ ആദ്യ ഡയറക്ടർ സി.സി. കുഞ്ഞൻെറ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. കരകുളം സത്യകുമാർ, ഡോ. ടി. സാഗർ, കൈതക്കോട് രാധാകൃഷ്ണൻ, ചിറയിൻകീഴ് അനിൽ, വെള്ളാർ അഷ്ടപാലൻ, ഓമന, മഹേഷ് ചേരൻ, കാവല്ലൂർ ബിജി, ഷൈലജ, സജീന വെമ്പായം, ബിജു ആറ്റിങ്ങൽ എന്നിവർ പങ്കെടുത്തു. കരകുളം സത്യകുമാർ അധ്യക്ഷനായിരുന്നു. ഡോ. ബി.എസ്. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കേരള മഹിളസംഘം ജില്ല സെക്രട്ടറി ബി. ശോഭന സഹായവിതരണം നടത്തി. കൊടിക്കുന്നിൽ സുന്ദരേശൻ, കൈതക്കാട് രാധാകൃഷ്ണൻ, വെള്ളാർ അഷ്ടപാലൻ, ബേബി ജയരാജ്, ജഗതി ജലാധരൻ എന്നിവർ സംസാരിച്ചു. കരമന ജയചന്ദ്രൻ, സീരിയൽ താരം മഞ്ചു, ശ്യാമളകുമാരി (പാരമ്പര്യവൈദ്യ ചികിത്സക) എന്നിവരെ യോഗത്തിൽ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.