സെക്ര​േട്ടറിയറ്റ്​ അനക്സിന്​ മുന്നിലെ കച്ചവടം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അനക്സുകൾക്ക് മുന്നിലുള്ള റോഡിൽ നടക്കുന്ന തെരുവു കച്ചവടങ്ങൾ കാരണം വാഹനഗതാഗ തം തടസ്സപ്പെടുന്നുണ്ടെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. പൊതുഭരണവകുപ്പ് സെക്രട്ടറിയും ജില്ല കലക്ടറും അടിയന്തരമായി റിപ്പോർട്ട് നൽകണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. അനക്സിന് മുന്നിലെ സ്റ്റേഡിയത്തിന് പുറത്ത് നടപ്പാത കൈയേറി കച്ചവടങ്ങൾ നടക്കുന്നതിനാൽ കാൽനട യാത്ര പോലും ബുദ്ധിമുട്ടാണ്. പൊതുഭരണ വകുപ്പ് സെക്രട്ടറിയും ജില്ല കലക്ടറും നടപടിയെടുക്കുന്നില്ലെന്നും വിജയകുമാരൻ നായർ സമർപ്പിച്ച പരാതിയിൽ പറയുന്നു. അതിൻെറ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമീഷൻെറ ഇടപെടൽ. മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് ഉത്തരവ്. സെപ്റ്റംബർ 27ന് കേസ് വീണ്ടും പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.