മന്നാനിയ സ്​കൂളിൽ വിഭവശേഖരണം

വർക്കല: മന്നാനിയ പബ്ലിക് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും സംയുക്തമായി പ്രളയബാധിത പ്രദേശങ്ങളിലേക്കായി കുടിവെള്ളം, അരി, പഞ്ചസാര, ഡ്രൈഫ്രൂട്ട്സ്, പുസ്തകങ്ങൾ, പുതപ്പുകൾ, ക്ലീനിങ് ഉപകരണങ്ങൾ തുടങ്ങിയവ ശേഖരിച്ചു. 'പ്രളയ പെരുമഴയിൽ സ്നേഹപ്പൂവ്' എന്ന് നാമകരണം ചെയ്ത പരിപാടി സ്കൂൾ കോഒാഡിനേറ്റർ ഇലവുപാലം ഷംസുദ്ദീൻ മന്നാനി ഉദ്ഘാടനം ചെയ്തു. ശേഖരിച്ച വിഭവങ്ങൾ സന്നദ്ധ സംഘടനക്ക് കൈമാറി മലബാറിലെ വിവിധ പ്രളയബാധിത പ്രദേശങ്ങളിൽ എത്തിച്ചു. അക്കാദമിക് കോഒാഡിനേറ്റർ യഹ്യ എ.വി നേതൃത്വം നൽകി. കാപ്ഷൻ വർക്കല മന്നാനിയ പബ്ലിക് സ്കൂൾ വിദ്യാർഥികളും അധ്യാപകരും പ്രളയബാധിതർക്കായി ശേഖരിച്ച വിഭവങ്ങളോടൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.