വീട്ടുമുറ്റത്തിട്ടിരുന്ന കാർ കത്തിനശിച്ചു

വർക്കല: വീട്ടുമുറ്റത്ത് പാർക്ക്‌ ചെയ്തിരുന്ന കാർ കത്തിനശിച്ചു. ചെമ്മരുതി ചാവടിമുക്ക്‌ മുരുകേശ് മന്ദിരത്തിൽ ചെല്ലപ്പൻെറ ഓപൽ അസ്ട്ര കാറാണ് പൂർണമായും അഗ്നിക്കിരയായത്. ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഉറങ്ങിക്കിടന്ന വീട്ടുകാർ ശബ്ദം കേട്ട് ഉണർന്നപ്പോഴാണ് കാറിനെ തീ വിഴുങ്ങുന്നത് കണ്ടത്. ഉടൻ തന്നെ അയിരൂർ പൊലീസിലും വർക്കല ഫയർഫോഴ്സിലും വിവരം അറിയിച്ചു. പൊലീസും ഫയർഫോഴ്സും എത്തിയാണ് തീ കെടുത്തിയത്. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അയിരൂർ പൊലിസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.