മെഡിസെപ്: വിപുലമായ ചർച്ച ഉണ്ടാകണം -ഐ.എം.എ

തിരുവനന്തപുരം: മെഡിസെപ് ആരോഗ്യപദ്ധതി നടപ്പാക്കുന്നത് പുനർവിചിന്തനം നടത്താൻ സർക്കാർ തീരുമാനിച്ചതിനെ ഇന്ത് യൻ മെഡിക്കൽ അസോസിയേഷൻ സ്വാഗതംചെയ്തു. എന്നാൽ പുതിയ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പ്രായോഗികമായ രീതിയിൽ വിപുലമായ ചർച്ച എല്ലാവരുമായും നടത്തേണ്ടത് അത്യാവശ്യമാണെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു. അപ്രായോഗികമായ ചികിത്സ നിരക്കുകൾ നിശ്ചയിച്ചതിനാലാണ് സ്വകാര്യ ആശുപത്രികൾ ഇതിൽനിന്ന് വിട്ടുനിൽക്കുന്നത്. ആശുപത്രികൾക്ക് ന്യായമായ നിരക്ക് കൃത്യമായ സമയത്ത് നൽകുന്നു എന്ന് ഉറപ്പാക്കുന്ന പദ്ധതി ഉണ്ടാകണമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ. എം.ഇ. സുഗതനും സംസ്ഥാന സെക്രട്ടറി ഡോ. സുൽഫി നൂഹുവും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.