ന്യൂഡൽഹി: ട്രാഫിക് നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷ നൽകുന്ന മോട്ടോർ വാഹന നിയമ ഭേദഗതി സെപ്റ്റംബർ ഒന്നു മുതൽ നട പ്പാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പാർലമൻെറ് പാസാക്കിയ നിയമത്തിലെ 63 വ്യവസ്ഥകളാണ് പ്രാബല്യത്തിൽ വരുക. ഗതാഗതവകുപ്പിൻെറ പുതിയ വെബ്സൈറ്റ് പ്രകാശനം ചെയ്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിഷ്കരിച്ച നിയമപ്രകാരം മദ്യപിച്ച് വാഹനമോടിക്കൽ, അമിത വേഗം, ഓവർലോഡ് എന്നിവക്കുള്ള പിഴ ഉയർത്തിയിട്ടുണ്ട്. അപകടങ്ങൾ കുറക്കുന്നതിന് അപകടസാധ്യത മേഖലകൾ കണ്ടെത്തി പരിഹാരം കാണുന്നതിന് എ.ഡി.ബിയുമായി ബന്ധപ്പെട്ട് 14,000 കോടി രൂപയുടെ പദ്ധതി രൂപപ്പെടുത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.