ചെന്നൈ: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തെ ബി.ജെ.പി സർക്കാർ രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ചിദംബരം നിയമവിദഗ്ധൻകൂടിയാണ്. അതിനാൽ ഇതിനെ അദ്ദേഹം നിയമപരമായിതന്നെ നേരിടുമെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു. ജമ്മു-കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിൽനിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ഡൽഹിയിൽ ഡി.എം.കെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ധർണയിൽ 14 രാഷ്ട്രീയ കക്ഷി പ്രതിനിധികൾ പെങ്കടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.