വിളപ്പില്‍ കൊല്ലംകോണത്ത് നാടകീയ സംഭവങ്ങള്‍

കൈയേറ്റം ഒഴിപ്പിക്കാന്‍ തയാറായി പഞ്ചായത്ത് അധികൃതര്‍; ആത്മഹത്യ ഭീഷണിയുമായി ദമ്പതികള്‍ നേമം: റോഡ് കൈയേറ്റം ഒഴ ിപ്പിക്കാനെത്തിയ പഞ്ചായത്ത് അധികൃതരുടെ മുന്നില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണിയുമായി ദമ്പതികള്‍. പഞ്ചായത്ത് അധികൃതര്‍ പിന്തിരിഞ്ഞതോടെ തങ്ങളുടെ വസ്തുവിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ അധികൃതര്‍ പിന്മാറുന്നതില്‍ പ്രകോപിതരായി ആത്മഹത്യഭീഷണിയുമായി വസ്തുവുടമയായ ഭിന്നശേഷിക്കാരിയും മാതാപിതാക്കളും! വിളപ്പില്‍ പഞ്ചായത്ത് പരിധിയില്‍ കൊല്ലംകോണത്തായിരുന്നു നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. വിധവയും ഭിന്നശേഷിക്കാരിയുമായ ശാരിക കൊല്ലംകോണം എസ്.എന്‍.ഡി.പി ഹാളിന് സമീപത്തെ രണ്ട് കടമുറികള്‍ വാടകക്ക് നല്‍കിയത് അന്‍വറിനും ഭാര്യക്കുമായിരുന്നു. ഇവര്‍ സാഹചര്യം മുതലെടുത്ത് ശാരികയുടെ വസ്തുവും നടപ്പാതയും പൊതുഓടയും കൈയേറി ഒരു ഷെഡ്കൂടി നിർമിച്ചു. ശാരികയുടെ നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തിലാണ് വിളപ്പില്‍ പഞ്ചായത്ത് അധികൃതര്‍ ഷെഡ് പൊളിക്കാനെത്തിയതും ദമ്പതികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതും. ദമ്പതികളുടെ കൈയേറ്റം പഞ്ചായത്ത് അധികൃതര്‍ ഒഴിപ്പിക്കുന്നില്ലെന്ന് വന്നതോടെ ആത്മഹത്യക്ക് ശ്രമിച്ച ശാരികയെയും പിതാവ് രവീന്ദ്രന്‍ നായരെയും മാതാവിനെയും പൊലീസും ഫയര്‍ഫോഴ്‌സും എത്തി അനുനയിപ്പിച്ചു. ഇവര്‍ ഷെഡ് പൊളിച്ചുനീക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തുടര്‍ന്ന് പൊലീസ് വാടകക്കാരായ ദമ്പതികളുമായും പഞ്ചായത്ത് അധികൃതരുമായും സംസാരിക്കുകയും ഇതിന്‍പ്രകാരം നാല് മാസത്തിനുള്ളില്‍ ശാരികയുടെ കടമുറികള്‍ ഒഴിഞ്ഞുകൊടുക്കാമെന്ന ധാരണയിലെത്തുകയുമായിരുന്നു. ഒരുവര്‍ഷത്തിന് മുമ്പാണ് ശാരിക കടമുറികള്‍ ദമ്പതികള്‍ക്ക് വാടകക്ക് നല്‍കുന്നത്. തുടര്‍ന്ന് ഇവര്‍ അനധികൃതമായി ഷെഡ് നിർമിച്ചതോടെ ശാരിക പഞ്ചായത്ത് സെക്രട്ടറി വിജയലക്ഷ്മിക്ക് പരാതി നല്‍കുകയും ഇവര്‍ സ്ഥലം സന്ദര്‍ശിച്ചശേഷം ഷെഡ് പൊളിക്കാന്‍ ദമ്പതികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നതാണ്. എന്നാല്‍, വാടകക്കാര്‍ ഇതിന് തയാറായിരുന്നില്ല. ഇതോടെയാണ് പഞ്ചായത്ത് അധികൃതര്‍ ഷെഡ് പൊളിക്കാനെത്തിയതും വാടകക്കാരായ ദമ്പതികളില്‍നിന്നും ഉടമയില്‍നിന്നും പ്രകോപനപരമായ നീക്കങ്ങള്‍ ഉണ്ടാകുകയും ചെയ്തത്. ചിത്രവിവരണം Photo: SUICIDE ATTEMPT__ nemom photo പഞ്ചായത്ത് അധികൃതരുടെ പിന്മാറ്റത്തില്‍ പ്രകോപിതരായി ശാരികയും മാതാപിതാക്കളും മണ്ണെണ്ണ ശരീരത്തിലൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.