ഒരു ദിവസം 40 ലക്ഷത്തോളം രൂപയുടെ മരുന്നുവിൽപനയുമായി എസ്​.എ.ടി ആശുപത്രി

തിരുവനന്തപുരം: ഒരുദിവസം 40 ലക്ഷത്തോളം രൂപയുടെ മരുന്നുവിൽപനയുമായി എസ്.എ.ടി ആശുപത്രി ഇന്‍ഹൗസ് ഡ്രഗ് ബാങ്ക്. എസ്.എ. ടി ആശുപത്രിയോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ഇന്‍ഹൗസ് ഡ്രഗ് ബാങ്കിൽ കഴിഞ്ഞ ദിവസം 39.72 ലക്ഷം രൂപയുടെ മരുന്നുവിൽപന നടന്നു. കഴിഞ്ഞവര്‍ഷം ഈസമയം 19 ലക്ഷം രൂപയുടെ മരുന്നുകച്ചവടമാണ് നടന്നത്. എസ്.എ.ടി ആശുപത്രി ഹെല്‍ത്ത് എജുക്കേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ സ്ഥാപനം. 300ൽപരം കമ്പനികളുടെ ആറായിരത്തോളം മരുന്നുകള്‍ ഇവിടെ വില്‍ക്കുന്നുണ്ട്. 30 മുതല്‍ 98 ശതമാനം വരെ വിലക്കുറവിലാണ് മരുന്നുവില്‍ക്കുന്നത്. 1993ല്‍ ആരംഭിച്ച ഈ സ്ഥാപനം മരുന്നുകളില്‍ മാത്രമല്ല, ഗ്ലൂക്കോമീറ്റര്‍ അടക്കമുള്ള രോഗനിര്‍ണയ ഉപകരണങ്ങളും മറ്റും വന്‍വിലക്കുറവിലാണ് നല്‍കുന്നത്. ഗുണനിലവാരമുള്ള മരുന്നുകള്‍ വിൽപന നടത്തുന്ന കമ്പനികളുടെ ഉൽപന്നങ്ങൾ മാത്രമാണ് ഇവിടെ വിൽപനക്ക് എത്തുന്നത്. ചിത്രം: SAT in house drug bank 002.jpg SAT in house drug bank 001.jpg എസ്.എ.ടി ആശുപത്രിയിലെ ഇന്‍ ഹൗസ് ഡ്രഗ് ബാങ്ക് Ajith Kattackal
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.