പാപ്പനംകോട്ട് ബൈക്കപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്

നേമം: പാപ്പനംകോട് ശ്രീരാഗം ഓഡിറ്റോറിയത്തിന് മുന്നിലുണ്ടായ അപകടത്തില്‍ യുവാവിന് സാരമായി പരിക്കേറ്റു. പെരിങ്ങ മ്മല സ്വദേശി രാജേഷിനാണ് (25) പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു അപകടം. രാജേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് രണ്ടുപേര്‍ സഞ്ചരിച്ചിരുന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രാജേഷിൻെറ ബൈക്ക് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചെന്നിടിച്ചു. റോഡിലേക്കുവീണ യുവാവിൻെറ തല റോഡിലിടിച്ചു. കൈകാലുകള്‍ക്കും ഒടിവുണ്ട്. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ 108 ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.