PLACEDനിർബന്ധിതപിരിവ​ും സാധനങ്ങൾ എടുത്തുകൊണ്ടുപോകുന്നതും അനുവദിക്കില്ല -വ്യാപാരിവ്യവസായി ഏകോപനസമിതി

നിർബന്ധിതപിരിവും സാധനങ്ങൾ എടുത്തുകൊണ്ടുപോകുന്നതും അനുവദിക്കില്ല -വ്യാപാരിവ്യവസായി ഏകോപനസമിതി തിരുവനന്തപുരം: കഴിഞ്ഞ പ്രളയകാലത്തെപ്പോലെ വ്യാപാരസ്ഥാപനങ്ങളിൽ നടത്തുന്ന നിർബന്ധിതപിരിവുകളും സാധനസാമഗ്രികൾ എടുത്തുകൊണ്ടുപോകുന്നതും അനുവദിക്കില്ലെന്ന് കേരള വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീനും ജനറൽ സെക്രട്ടറി രാജു അപ്സരയും പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്ത് നഷ്ടമുണ്ടായ വ്യാപാരികൾക്ക് സംഘടനവഴി കൊടുത്ത സഹായമല്ലാതെ സർക്കാറിൽനിന്ന് ആനുകൂല്യം ലഭിച്ചില്ല. വ്യാപാരികൾ സമാഹരിക്കുന്ന സഹായധനം യൂനിറ്റ് കമ്മിറ്റികൾ വഴി ജില്ല കമ്മിറ്റികൾ ശേഖരിച്ച് സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന വ്യാപാരികളടക്കമുള്ളവർക്ക് എത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.