ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും രാജ്ഭവൻ മാർച്ച് നടത്തി

തിരുവനന്തപുരം: വ്യാജചികിത്സ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസർക്കാറിൻെറ നാഷനൽ മെഡിക്കൽ ബില്ലിെനതിരെ പ്രതിഷേധ സൂചകമായി ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും ഐ.എം.എ, എം.എസ്.എമ്മിൻെറ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്തി. മതിയായ യോഗ്യത ഇല്ലാത്തവർക്ക് രോഗികളെ ചികിത്സിക്കാൻ ലൈസൻസ് നൽകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ഐ.എം.എ മുന്നറിയിപ്പ് നൽകി. ബില്ലിൽനിന്ന് വിവാദ വ്യവസ്ഥകൾ പിൻവലിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. ഐ.എം.എ സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ടി.ജി. വർഗീസ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഐ.എം.എ, എം.എസ്.എൻ ദേശീയ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ. ശ്രീജിത്ത് എൻ. കുമാർ, എം.എസ്.എൻ സംസ്ഥാന ചെയർമാൻ ഡോ. ബിനോയ്, കൺവീനർ സി.സി. അർജുൻ, നേതാക്കളായ അഖിൽ, ഡോ. ശബരി, ഐ.എം.എ നേതാക്കളായ ഡോ. രാമലിംഗം, ഡോ. സ്വപ്ന, ഡോ. ആർ. ശ്രീജിത്ത് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. ജനങ്ങളുടെ ജീവനും മെഡിക്കൽ വിദ്യാഭ്യാസവും പിന്നോട്ടടിക്കുന്ന വ്യവസ്ഥകൾ ബില്ലിൽനിന്ന് നീക്കാത്ത സമയത്തോളം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ. എം.ഇ. സുഗതനും സെക്രട്ടറി ഡോ. സുള്‍ഫി നൂഹുവും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.