തേ​ൻ​കെണി: മധ്യവയസ്‌ക​െൻറ പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘം പൊലീസ് പിടിയില്‍

തേൻകെണി: മധ്യവയസ്‌കൻെറ പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘം പൊലീസ് പിടിയില്‍ ആറ്റിങ്ങൽ: ഹണി ട്രാപ്പിലൂടെ മധ്യവ യസ്‌കൻെറ പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘം പൊലീസ് പിടിയില്‍. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് വീട്ടില്‍ വിളിച്ചുവരുത്തി നഗ്നനാക്കി വിഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സ്ത്രീ ഉള്‍പ്പെടെയുളള നാലംഗ സംഘത്തെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വക്കം പാടപുരയിടം വീട്ടിൽ ജാസ്മിന്‍ (30), വക്കം മേത്തരുവിളാകം വീട്ടില്‍ സിയാദ്(20), വക്കം ചക്കന്‍വിള വീട്ടില്‍ നസീം(22), വക്കം എസ്.എസ്. മന്‍സിലില്‍ ഷിബിന്‍ (21) എന്നിവരെയാണ് കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആലംകോട് സ്വദേശിയായ മധ്യവയസ്‌കനെയാണ് ഹണിട്രാപ്പില്‍ കുരുക്കി പണം തട്ടാന്‍ ശ്രമിച്ചത്. കാര്‍ വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് ജാസ്മിന്‍ ഇയാളെ മണനാക്കിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മറ്റ് പ്രതികളെ വീട്ടിനുള്ളിലെ കുളിമുറിയില്‍ ഒളിപ്പിച്ച് നിര്‍ത്തി. വീട്ടിൽ എത്തിയ ഉടൻ യുവാക്കള്‍ ഇയാളെ ബലം പ്രയോഗിച്ച് മുറിയില്‍ എത്തിക്കുകയും വസ്ത്രങ്ങള്‍ അഴിച്ച് മൊബൈലില്‍ ഷൂട്ട് ചെയ്യുകയും ചെയ്തു. ഈ സമയം ജാസ്മിന്‍ 17,000 രൂപയും മൂന്ന് പവൻെറ മാലയും കവര്‍ന്നു. വൈകുന്നേരം അഞ്ചുമണിക്ക് രണ്ട് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പുറത്തിറങ്ങിയ ഇയാള്‍ കടയ്ക്കാവൂര്‍ പൊലീസില്‍ പരാതി നല്‍കി. യുവതിയെ വീട്ടില്‍ നിന്നും യുവാക്കളെ വക്കത്തു നിന്നും പൊലീസ് പിടികൂടി. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് മണനാക്കില്‍ വാടകക്ക് താമസിക്കുകയാണ് ജാസ്മിന്‍. സമാനമായ കുറ്റകൃത്യം നടന്നിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുന്നു. കടയ്ക്കാവൂര്‍ എസ്.എച്ച്.ഒ ശ്രീകുമാറിൻെറ നേതൃത്വത്തില്‍ എസ്.െഎ വിനോദ് വിക്രമാദിത്യന്‍, എസ്.െഎ. അജയകുമാര്‍, സി.പി.ഒ മാരായ ഡീന്‍, ബിനു, മുരളി, സന്തോഷ്, മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. Photo arrest shibin (21) nazeem sha (22) arrest Jasmin (30) siyad (20)arrest
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.