ഓട്ടോ സ്‌കൂട്ടറില്‍ ഇടിച്ച് യുവതിക്ക്​ പരിക്ക്

ചിറയിന്‍കീഴ്: അമിതവേഗത്തില്‍ ഓടിച്ച ഓട്ടോ സ്‌കൂട്ടറില്‍ ഇടിച്ച് ഗുരുതര പരിക്ക്. വക്കം പുത്തന്‍നടക്ക് സമീപം പ ണ്ടാരത്തോപ്പില്‍ എം.ഒ. ഷിബുവിൻെറ ഭാര്യ സുനിതക്കാണ് ഗുരുതര പരിക്കേറ്റത്. ചൊവ്വാഴ്ചയാണ് അപകടം നടന്നത്. കടയ്ക്കാവൂര്‍ പാണൻെറമുക്കിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സുനിതയെ അതേദിശയില്‍ വന്ന ഓട്ടോ ഇടിച്ചിടുകയായിരുന്നു. നാട്ടുകാര്‍ റോഡില്‍ ഓടിക്കൂടിയ സമയത്ത് ഡ്രൈവര്‍ ഓട്ടോയുമായി രക്ഷപ്പെട്ടു. തൊട്ടുപിന്നാലെ വന്ന യുവാക്കളാണ് ഓട്ടോയുടെ വിഡിയോ പൊലീസിന് കൈമാറിയത്. കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്തു. കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ യുവതിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.