കല്ലമ്പലത്ത് കാര്‍ഷിക വിപണനമേളക്ക്​ തുടക്കം

കല്ലമ്പലം: കാർഷിക വിപണന മേളക്ക് കല്ലമ്പലം ജെ.ജെ ഓഡിറ്റോറിയത്തിൽ തുടക്കമായി. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ ് ആർ. സുഭാഷ്‌ മേള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് രഹന നസീർ ആദ്യ വിൽപന നടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. രതീഷ്‌ ഏറ്റുവാങ്ങി. പഞ്ചായത്തംഗങ്ങളുൾപ്പെടെ നിരവധിപേർ പങ്കെടുത്തു. ഓൾ കേരള ജാക്ക് ഫ്രൂട്ട് പ്രമോഷൻ അസോസിയേഷനും ഫാർമേഴ്സ് അസോസിയേഷൻ ഒാഫ് ഇന്ത്യയും സംയുക്തമായാണ് ഫലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. റെജി തോമസ്‌, ജോയി വർഗീസ്‌, ഷീജ റെജി എന്നിവർ സംസാരിച്ചു. ചിത്രം karshika vipanana mela.jpg ജെ.ജെ ഒാഡിറ്റോറിയത്തിൽ നടക്കുന്ന കാർഷിക വിപണനമേള ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. സുഭാഷ്‌ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.